സോളിഡാരിറ്റി-എസ്‌ഐഒ വിമാനത്താവളം മാർച്ചിൽ വൻ സംഘർഷം, ഗ്രനേഡ് ഉപയോഗിച്ച് പൊലീസ്

മലപ്പുറം: വഖഫ് നിയമത്തിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്‌ഐഒ സംഘടനകൾ നടത്തിയ കോഴിക്കോട് വിമാനത്താവള മാർച്ചിൽ വൻ സംഘർഷം. എയർപോർട്ട് റോഡിലാണ് പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായത്. പൊലീസ് അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയത്. വിമാനത്താവളം ഉപരോധിക്കുമെന്നായിരുന്നു സമരക്കാർ പറഞ്ഞിരുന്നത്. മാർച്ച് വിമാനത്താവള റോഡ് ഉപരോധിച്ചതോടെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. എന്നാൽ, യാത്രക്കാരെ സമരക്കാർ തടഞ്ഞതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഗ്രനേഡ് ഉപയോഗിച്ചും സമരക്കാരെ നീക്കാൻ ശ്രമിച്ചു. ചില സമരക്കാർക്ക് പരിക്കേറ്റു. തുടർന്ന് നേതാക്കളുമായി പൊലീസ് ചർച്ച നടത്തി. സമാധാനപരമായി സമരം ചെയ്യാൻ പൊലീസ് അനുമതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *