സിപിഎം മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറി അഴിയൂർ കല്ലാമലയിൽ ഇ.എം.ദയാനന്ദൻ (72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെ.എസ്.എഫ് ജില്ലാ ജോ: സെക്രട്ടറി, കെ.എസ്.വൈ.എഫ് അഴിയൂർ പഞ്ചായത്ത് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി, പ്രസിഡന്റ്, എൽ.ഡി.എഫ് അഴിയൂർ പഞ്ചായത്ത് കൺവീനർ, കർഷകസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മൂന്നു ദശകത്തിലേറെ കാലം സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗവും അഞ്ചു വർഷം ഏരിയാ സെക്രട്ടറിയുമായ ദയാനന്ദൻ നിലവിൽ കല്ലാമല ബ്രാഞ്ച് അംഗമാണ്. റൽ ബാങ്ക് മുൻ ജീവനക്കാരി സീതയാണ് ഭാര്യ. സംസ്കാരം നാളെ രാവിലെ ഒമ്പതിന് അഴിയൂർ കല്ലാമലയിലെ വീട്ടുവളപ്പിൽ നടക്കും.
സി.പി.എം മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറി ഇ.എം ദയാനന്ദൻ അന്തരിച്ചു
