സിദ്ധാർത്ഥിന്റെ മരണത്തിൽ വിദ്വേഷപ്രചാരണം; യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിനെതിരെ കേസെടുത്ത് വൈത്തിരി പൊലീസ്. കെ ജാമിദ എന്ന യൂട്യൂബർക്കെതിരെയാണ് വിദ്വേഷ പ്രചാരണത്തിന് കേസെടുത്തത്. ജാമിദ ടീച്ചർ ടോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ്.

വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങൾ തമ്മിൽ ഐക്യം തകർക്കാൻ ശ്രമമുണ്ടായതായി പൊലീസ് എഫ്‌ഐആറിൽ പറയുന്നു. സോഷ്യൽ മീഡിയ സൈബർ പട്രോളിംഗ് നടത്തവെ വൈത്തിരി എസ്ഐ പ്രശോഭ് പി വിയാണ് വീഡിയോ കണ്ടത്. ഉള്ളടക്കത്തിൽ വിദ്വേഷ പ്രചാരണം ഉൾക്കൊള്ളുന്നതായി കണ്ടതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *