കേരളത്തിലെ സാമ്പത്തിക ബുദ്ധിമുട്ടിന് ഉത്തരവാദി കേന്ദ്രമാണെന്ന് ആവർത്തിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധി വസ്തുതയാണെന്നും എന്നാല്‍, ഇതിനിടയിലും കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും ധനമന്ത്രി. കേന്ദ്രം അർഹമായ പണം തരാത്തതിനാൽ ശമ്പളം ഉൾപ്പെടെ മുടങ്ങേണ്ട സ്ഥിതിയിലേക്കെത്തി.
കേന്ദ്രം തരാനുള്ള പണത്തിൻ്റെ പകുതി തന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.