സര്‍വകലാശാല ബില്ലിലും, ലോകായുക്ത ബില്ലിലും ഒപ്പിടാതെ ഗവര്‍ണര്‍; മറ്റു ബില്ലുകള്‍ക്ക് അംഗീകാരം

സര്‍വകലാശാല ബില്‍ ഒഴികെ മറ്റു ബില്ലുകളില്‍ ഒപ്പുവച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കുന്നതാണ് സര്‍വകലാശാല ബില്‍. യൂണിവേഴ്സിറ്റി ബില്‍ കൂടുതല്‍ പരിശോധകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ മറ്റു ബില്ലുകള്‍ക്കെല്ലാം അംഗീകാരം നല്‍കി. ലോകായുക്ത ബില്ലിലും ഒപ്പിട്ടില്ല.

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലില്‍ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടര്‍ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാല്‍ പിന്നെ ബില്ലില്‍ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിര്‍ണ്ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ മാസങ്ങളായി രാജ്ഭവനില്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *