സമസ്തയെ മുന്നിൽ നിന്നും പിന്നിൽ നിന്നും ആരും കുത്താൻ നോക്കണ്ട;മുന്നറിയിപ്പുമായി സമസ്ത പ്രസിഡനറ് ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്തയിലെ ഭിന്നതയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുന്നറിയിപ്പുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ആരും നോക്കേണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അങ്ങനെ ശ്രമിച്ചാൽ അത് അപകടത്തിലേക്ക് ഉള്ള പോക്കാകും. സമസ്ത എന്നും നിലനിൽക്കേണ്ട പ്രസ്ഥാനമാണെന്നും തങ്ങൾ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വേദിയിൽ ഇരിക്കെയാണ് തങ്ങളുടെ പരാമർശം.

പണ്ഡിതന്മാരുടെ വീഴ്ചയെ വേദനയോടെ ആണ് സമൂഹം കാണുകയെന്ന് ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വേദിയിൽ പറഞ്ഞിരുന്നു. മലപ്പുറത്തെ പണ്ഡിതസമ്മേളനവേദിയിലാണ് സാദിഖലി തങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശമുണ്ടായത്. ഈ പ്രസം​ഗമാണ് ജിഫ്രി തങ്ങളെ പ്രകോപിപ്പിച്ചത്.

സമസ്ത നേതാക്കൾ സർക്കാരിന് വഴിപ്പെട്ടു എന്ന ആക്ഷേപം സംഘടനയിൽ ഉയർത്തി ചില നേതാക്കൾ സംഘടനയിൽ ത‍ർക്കമുയ‍‍ർത്തിയിരുന്നു. ജിഫ്രി തങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ഇത് മനസ്സിലാക്കിയാണ് ലീഗധ്യക്ഷനെ വേദിയിലിരുത്തി സമസ്ത അധ്യക്ഷൻ ആഞ്ഞടിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *