സംസ്ഥാന സമ്മേളനത്തിനു ശേഷമുള്ള സിപിഎമ്മിന്റെ ആദ്യത്തെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. മധുര പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയ ചർച്ചയാണ് പ്രധാന അജണ്ട. സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ എതിർപ്പ് രേഖപ്പെടുത്തിയ പത്തനംതിട്ടയിൽ നിന്നുള്ള നേതാവ് എ.പത്മകുമാറിനെതിരെയുളള നടപടിയുടെ കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകില്ല.പാർട്ടി കോൺഗ്രസ് കഴിഞ്ഞശേഷം ആയിരിക്കും സംസ്ഥാന നേതൃത്വം ഇക്കാര്യം വിശദമായി ചർച്ച ചെയ്യുക.
സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള സിപിഎമ്മിന്റെ ആദ്യ സംസ്ഥാന കമ്മിറ്റിയോഗം ഇന്ന്
