സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്കു നീക്കം: ഷംസീർ മന്ത്രിസഭയിലേക്ക്, വീണാ ജോർജ് സ്പീക്കർ; ഗണേഷിനെ മന്ത്രിയാക്കുന്നതിൽ ഭിന്നത

സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്കു നീക്കം. നവംബറിലാകും പുനഃസംഘടനയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നിർണായ യോഗങ്ങൾ ചേരും. എൽഡിഎഫിലെ മുൻധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയും. 

പകരം മുൻധാരണ പ്രകാരം കെ.ബി.ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. അതേസമയം, കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നതയുണ്ടെന്നാണ് വിവരം. 

വനംവകുപ്പ് ഗണേഷിനെ ഏൽപ്പിച്ച്, നിലവിലെ വനംമന്ത്രി എ.കെ.ശശീന്ദ്രന് ഗതാഗത വകുപ്പ് കൈമാറാനാണു നീക്കമെന്നും സൂചനയുണ്ട്. എന്നാൽ, ഗതാഗത വകുപ്പ് ഏറ്റെടുക്കാൻ ഗണേഷിന് താൽപര്യമില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. സ്പീക്കർ എ.എൻ.ഷംസീർ മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് വിവരം. പകരം ആരോഗ്യമന്ത്രി വീണാ ജോർജ് സ്പീക്കറാകും. ആരോഗ്യവകുപ്പ് ഷംസീറിന് നൽകിയേക്കും. 

Leave a Reply

Your email address will not be published. Required fields are marked *