റാഗിങ്ങിനെതിരെ കർശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്. കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങിന് പിന്നാലെയാണ് ആന്റി റാഗിങ് പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
വിദ്യാർഥികൾക്കിടയിൽ രഹസ്യ സർവേ, പരാതി അയക്കാൻ ഇ-മെയിൽ, സിസിടിവി നിരീക്ഷണം എന്നിവ ഓരോ കോളജിലും ഏർപ്പെടുത്തണം.
പ്രശ്നക്കാരായ വിദ്യാർഥികളെ കണ്ടെത്തി നടപടി സ്വീകരിക്കണം. കോളജ് തലം മുതൽ മെഡിക്കൽ വിദ്യാഭ്യാസ തലത്തിൽ വരെ ആന്റീ റാഗിങ് സെൽ രൂപീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.