ഷാരോൺ രാജിന്റെ മരണം; പെൺസുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം

പാറശ്ശാല സ്വദേശി ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ പെൺസുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. മരിച്ച യുവാവിന് ജ്യൂസും കഷായവും നൽകിയ വനിതാ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം.

ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് തിരുവനന്തപുരം റൂറൽ എസ് പി ഡി രൂപം നൽകിയത്. തിരുവനന്തപുരത്ത് പാറശാലയിൽ ജ്യൂസ് കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്.

കേസന്വേഷണം തുടരുന്നതിനിടെ, പുറത്ത് വരുന്ന ദൃശ്യങ്ങളും രക്ത പരിശോധന ഫലവും വരെ സംശയങ്ങൾ ഉയർത്തുകയാണ്. പെൺകുട്ടിയുടെ വീട്ടിലിൽ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോൺ ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചെന്ന് വാട്സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു. ഇരുവരും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ പെൺകുട്ടി ആരോപണങ്ങളെല്ലാം നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *