ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം നടത്തിയതിൻറെ പേരിൽ സിപിഎം പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസ്. യൂത്ത് ലീഗ് പ്രവർത്തകൻ അനസ് നൽകിയ പരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ അജീഷിനെതിരെയാണ് കേസ്.
വടകര സ്ഥാനാർഥി ഷാഫി പറമ്പിലിനേയും മുസ്ലിം സമുദായത്തേയും അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇട്ടുകൊണ്ട് സമൂഹത്തിൽ രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയും, കലഹവും ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.