വ്യാജരേഖാ വിവാദം; പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് ഗവർണർ

മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തിൽ പ്രതികരിച്ച് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കകവെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. അതേസമയം കേരള സർക്കാരിന് സംസ്ഥാനത്തെ സർവകലാശാലകളെ നിയന്ത്രിക്കണമെങ്കിൽ അതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഗവർണർ ഉന്നയിച്ചു. വിദ്യയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ ഭാ​ഗത്തുനിന്നുമുള്ള ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *