വിഷു ബമ്പർ നറുക്കെടുപ്പ്; ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

12 കോടി ഒന്നാം സമ്മാനമായി നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ BR 97 ഫലം പ്രഖ്യാപിച്ചു. രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാന VC 490987 എന്ന നമ്പറിനാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. ആലപ്പുഴ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.vishu bumper lotterry result

രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകൾക്ക് വീതം നൽകും. 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകൾക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നൽകുന്ന വിധത്തിലാണ് മറ്റ് സമ്മാനഘടനകൾ. അഞ്ച് മുതൽ ഒൻപത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നൽകും.

Leave a Reply

Your email address will not be published. Required fields are marked *