വിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം. അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് സിംഗിൾ ബെഞ്ച് നിർദ്ദേശം. സമരക്കാർക്ക് നേരെത്തെ നോട്ടീസ് നൽകിയതായി സർക്കാർ അറിയിച്ചു. പന്തൽ പൊളിക്കാതെ തുറമുഖ നിർമാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാർ കമ്പനിയും അറിയിച്ചിരുന്നു. പോലീസ് നിസ്സഹായാരെന്നു അദാനിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
അതിനിടെ തീര ശോഷണം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു.എംഡി കുടാലെ അധ്യക്ഷനായ സമിതിയിൽ 4 അംഗങ്ങളുണ്ട്. ഡോ. റിജി ജോൺ, തേജൽ കാണ്ടികാർ, ഡോ. പികെ ചന്ദ്രമോഹൻ എന്നിവരാണ് മറ്റ് അഗങ്ങൾ. സമര സമിതി പ്രതിനിധികൾ സംഘത്തിലില്ല