വിമാനത്തിനുളളിൽ വെച്ച് മോശമായി പെരുമാറിയെന്ന ആരോപണം; വിനായകന് നോട്ടീസയച്ച് ഹൈക്കോടതി

വിമാനത്തിനുളളിൽ വെച്ച് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ നടൻ വിനായകന് ഹൈക്കോടതി നോട്ടീസയച്ചു. വിമാനക്കമ്പനിക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് വൈദികനായ ജിബി ജെയിംസാണ് കോടതിയെ സമീപിച്ചത്. മേയ് 27ന് ഗോവയിൽ നിന്ന് കൊച്ചിയിലേക്കുളള യാത്രയ്ക്കിടെ നടൻ മോശമായി പെരുമാറിയെന്നാണ് പരാതി. വ്യോമയാന മന്ത്രാലയം, ഇൻഡിഗോ എയലൈൻസ് എന്നിവരെ എതിർ കക്ഷികളാക്കി നൽകിയ ഹർജിയിൽ വിനായകനെയും കക്ഷി ചേർക്കാൻ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ നിർദേശിക്കുകയായിരുന്നു. 

ഗോവ വിമാനത്താവളത്തിൽ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടാവുന്നത്. ചണ്ഡിഗഡിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പരാതിക്കാരന് നടനിൽ നിന്ന് മോശം അനുഭവമുണ്ടായതെന്ന് പരാതിയിൽ ജിബി ആരോപിക്കുന്നു. ബോർഡിംഗ് ബ്രിഡ്ജിൽ വച്ച് ഫോണിൽ വീഡിയോ കണ്ടിരുന്ന പരാതിക്കാരൻ നടൻറെ വീഡിയോ എടുത്തുവെന്ന് ആരോപിച്ചാണ് വിനായകൻ പൊട്ടിത്തെറിച്ചതും സഹയാത്രികനെ അധിഷേപിച്ചതുമെന്നാണ് പരാതി. വീഡിയോ അല്ല എടുക്കുന്നതെന്നും ഫോൺ പരിശോധിച്ച് കൊള്ളാൻ നടനോട് ആവശ്യപ്പെട്ടിട്ടും അത് കേൾക്കാൻ പോലും തയ്യാറാവാതെ വിനായകൻ അധിഷേപം തുടരുകയായിരുന്നുവെന്നും പരാതി വിശദമാക്കുന്നു.

സംഭവത്തിൽ ഇൻഡിഗോ വിമാനക്കമ്പനിയെ പരാതിയുമായി സമീപിച്ചെങ്കിലും യാത്രക്കാരൻ വിമാനത്തിന് പുറത്തിറങ്ങിയതിനാൽ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് വിമാനക്കമ്പനി സ്വീകരിച്ചതെന്നാണ് പരാതിക്കാരൻ കോടതിയെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *