വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; ഇരട്ടകളിൽ പ്രതി പിടിയിൽ

17കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ മാറനല്ലൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

കണ്ടല കണ്ണംകോട് ഷമീര്‍ മൻസിലില്‍ മുഹമ്മദ് ഹസൻ എന്ന ആസിഫ് (19) ആണ് അറസ്റ്റിലായത്.

വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി ഇരട്ടകളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ അതിജീവിതയെ കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരട്ടകള്‍ ആയതിനാല്‍ ആദ്യഘട്ടത്തില്‍ പ്രതിയെ തിരിച്ചറിയുക പൊലീസിന് ബുദ്ധിമുട്ടായിരുന്നു. ഇതിനാല്‍ രണ്ടുപേരെയും കസ്റ്റഡ‌ിയില്‍ എടുക്കുകയേ പൊലീസിന് മുമ്പില്‍ വഴിയുണ്ടായിരുന്നുള്ളൂ. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *