വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി

അമേരിക്ക, ക്യൂബ, യുഎഇ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. യു.എ.ഇയിൽ നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. അമേരിക്കയിൽ നടന്ന ലോക കേരളസഭാ സമ്മേളനത്തിൽ പങ്കെടുത്തശേഷം ക്യൂബയിൽ എത്തി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ കേരള സംഘം സന്ദർശിച്ചിരുന്നു.

കഴിഞ്ഞ ദിവസം കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻഫിനിറ്റി സെന്റർ യു.എ.ഇയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *