വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരി എയര്‍ ആംബുലന്‍സില്‍  അപ്പോളോയിലേത്തി

മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു കൊണ്ടുപോയി. എകെജി സെന്ററിനു തൊട്ടടുത്തുള്ള താമസസ്ഥലത്തുനിന്ന് ആംബുലന്‍സിലാണ് വിമാനത്താവളത്തിലേക്കു പോയത്. പ്രത്യേക എയര്‍ ആംബുലന്‍സ് വിമാനത്തില്‍ ചെന്നൈയിലേക്കു പോയി. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഒപ്പമുണ്ട്.

രാവിലെ കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളുമെത്തിയിരുന്നു. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍, എംഎ ബേബി, എകെ ബാലന്‍, എം വിജയകുമാര്‍ തുടങ്ങിയവരും കോടിയേരിയെ സന്ദര്‍ശിച്ചു. മന്ത്രിയായ കെഎന്‍ ബാലഗോപാലും കോടിയേരിയെ കാണാനെത്തി. അപ്പോളോയില്‍നിന്നുള്ള മെഡിക്കല്‍ സംഘം ഇന്നലെ തലസ്ഥാനത്തെത്തിയിരുന്നു.

അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് എംവി ഗോവിന്ദന് പുതിയ ചുമതല നല്‍കിയിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ തനിക്കു പകരം സെക്രട്ടറിയെ നിശ്ചയിക്കാനായിരുന്നു കോടിയേരിയുടെ അഭ്യര്‍ഥന.

Leave a Reply

Your email address will not be published. Required fields are marked *