‘വരാനിരിക്കുന്നത് കോൺഗ്രസിന്റെ കാലം, വെറുപ്പിന്റ രാഷ്ട്രീയം വിലപ്പോയില്ല’: ശശി തരൂർ

വെറുപ്പിൻറെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്ന് ശശി തരൂർ. കർണാടകയിലെ കോൺഗ്രസ് വിജയത്തിൻ പശ്ചാത്തലത്തിലാണ്  തരൂരിന്റെ  പ്രതികരണം. പ്രതിപക്ഷത്തിൻറെ ഐക്യത്തിൻറെ  സമയമാണിത്. വലിയ സന്തോഷം നിറഞ്ഞ നിമിഷം കൂടിയാണ്. പ്രാദേശിക നേതൃത്വത്തിന്റെ ശക്തിയാണ് വിജയത്തിന് പിന്നിൽ  പ്രവർത്തിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വലിയ നേട്ടമുണ്ടാക്കുമെന്നും ശശി തരൂർ.

അതേ സമയം കർണാടകയിൽ ശക്തമായ  തിരിച്ചുവരവാണ് കോൺഗ്രസ്  നടത്തിയത്. ശക്തികേന്ദ്രങ്ങളിൽ എല്ലാം തന്നെ ബിജെപി തകർന്നടിഞ്ഞു. ഇതോടെ ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ഭരണത്തിലുള്ള ഏകസംസ്ഥാനവും “കൈവിട്ടു”.

Leave a Reply

Your email address will not be published. Required fields are marked *