വയനാട് മഹാദുരന്തത്തിൻ്റെ ഇരകൾക്കുള്ള പുനരധിവാസം ; “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യൂ” എന്ന ആഹ്വാനവുമായി മുംബൈ റണ്ണിൽ പങ്കെടുക്കാൻ ഡോ. കെ.എം എബ്രഹാം

കേരളത്തെ ഞെട്ടിച്ച വയനാട് – മുണ്ടക്കൈ ഉരുൾപൊട്ടൽ നടന്നിട്ട് 5 മാസം പിന്നിടുന്നു.മഹാദുരന്തത്തിൻ്റെ ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കുവാനുള്ള തീവ്രയജ്ഞത്തിലാണ് സംസ്ഥാന സർക്കാർ. ഈ വേളയിൽ നാടിനൊപ്പം നമുക്കും നിലകൊള്ളാം. കേരള സർക്കാരിൻ്റെ ‘വയനാട് പുനരധിവാസ പദ്ധതി’യിൽ പങ്കുചേരാം.

അതിനുവേണ്ടി “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യൂ” എന്ന ആഹ്വാനവുമായി ജനുവരി 19 ഞായറാഴ്ച, ഡോ. കെ.എം. ഏബ്രഹാം മുംബൈ മാരത്തണിൽ ഓടും.

www.donation.cmdrf.kerala.gov.in/ എന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം.

റേഡിയോ കേരളം ആപ്പ് മുഖേന നിങ്ങൾ നേടുന്ന റിവാർഡ് പോയിൻ്റുകൾ CMDRFലേക്ക് എൻക്യാഷ് ചെയ്യാനും അവസരമുണ്ട്. അതിനായി റേഡിയോ കേരളം ആപ്പ് സന്ദർശിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കാം.

Leave a Reply

Your email address will not be published. Required fields are marked *