വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതി: കെ.സി വേണുഗോപാൽ

വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലെ കാര്യം രണ്ട് തവണ പാർലമെന്റിൽ ഉന്നയിച്ചതാണ്.

ഉടൻ സഹായിക്കണം, പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അടിയന്തരമായി നൽകേണ്ട സഹായംപോലും നൽകാൻ തയാറായില്ലെന്നതു നിർഭാഗ്യകരമാണ്.  ദുരന്തബാധിതരായവർ ദൈനംദിന ജീവിതത്തിലേക്കു പോകുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. തൊഴിൽ, വിദ്യാഭ്യാസം, താമസം തുടങ്ങിയ പല കാര്യങ്ങളിലും പ്രതിസന്ധി നേരിടുകയാണ്.

ഞങ്ങൾ ഇതുവരെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടില്ല. പാർട്ടി ഉൾപ്പെടെ എല്ലാവരും സർക്കാരിന്റെ കൂടെനിന്നു. എന്നാൽ വീഴ്ചകൾ പറയാതിരിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്കാണു പോകുന്നത്. വലിയ പോരായ്മകളാണ് ഉണ്ടായിരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *