വയനാട് ഉരുൾപൊട്ടൽ; കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

വയനാട്ടിലെ ഉരുൾപൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം നടക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിലെ ദുരന്തത്തെ കുറിച്ചുള്ള വിശദാംശങ്ങൾ കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെയുള്ള സ്ഥിതിഗതികളെ കുറിച്ചുള്ള കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്നും തുടർന്ന് സാങ്കേതിക സംഘം ദുരന്തം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിലെ ഉരുൾപൊട്ടിൽ അതിദാരുണമായ സംഭവമാണ്. വിശ്വസിക്കാൻ സാധിക്കുന്നില്ല. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 10 വർഷമെങ്കിലും എടുക്കുമെന്നാണ് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *