വയനാട്ടിൽ പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകൻ ലിഭിജിത്ത് ആണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ വയനാട് ജില്ലയിൽ പനി ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ലിഭിജിത്ത്. ഏതാനും ദിവസങ്ങളായി പനിയും വയറിളക്കവും ബാധിച്ച ചികിത്സയിലായിരുന്നു കുട്ടി. ശാരീരിക അവശതകൾ കടുത്തതോടെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു.
വയനാട്ടിൽ വീണ്ടും പനിമരണം; മൂന്ന് വയസുകാരൻ മരിച്ചു
