വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാൻ ഗവര്‍ണര്‍ ഇന്ന് വയനാട്ടില്‍

കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട, പടമല സ്വദേശി അജീഷ്, പാക്കം സ്വദേശി പോള്‍, കടുവകൊന്നു തിന്ന മൂടക്കൊല്ലി

സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളില്‍ ഗവർണർ എത്തും. മാനന്തവാടി ബിഷപ്പുമായും ഗവർണർക്ക് കൂടിക്കാഴ്ചയുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് മടക്കയാത്ര. ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് റോഡുമാർഗം ഗവർണർ വയനാട്ടില്‍ എത്തിയിരുന്നു. കണ്ണൂരില്‍ നിന്നുള്ള യാത്രാമധ്യേ കരിങ്കൊടി പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഗവർണർ തങ്ങുന്ന മാനന്തവാടി ഫോറസ്റ്റ് ഐബിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *