വനത്തിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നടാനുള്ള വനം വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചെന്ന് വനം വകുപ്പ് മന്ത്രി

വനത്തിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നടാനുള്ള വനം വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. മാത്രമല്ല ഇത് സംബന്ധിച്ച് വനം വികസന കോർപ്പറേഷൻ എം.ഡിയോട് വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെന്നും മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. വനത്തിൽ യൂക്കാലി മരങ്ങൾ നടണമെന്ന ഉത്തരവ് ശരിയായ നടപടി അല്ലെന്നും നടപടിക്രമത്തിൽ അശ്രദ്ധ ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

വ​നം​വ​കു​പ്പി​ന്റെ പു​തി​യ നീ​ക്ക​ത്തോ​ടെ വ​യ​നാ​ട്ടി​ലെ കെ.​എ​ഫ്.​ഡി.​സി​യു​ടെ പേ​ര്യ​യി​ലെ 200 ഹെക്ടർ തോ​ട്ട​ത്തി​ൽ യൂ​ക്കാ​ലി മ​ര​ങ്ങ​ൾ ന​ടാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. അതേസമയം കേ​ര​ള​ത്തി​ലെ പ​രി​സ്ഥി​തി​യെ നൂ​റു​കൊ​ല്ലം പി​റ​കോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന തീ​രു​മാ​ന​മാ​ണി​തെന്നായിരുന്നു പ്രകൃതി സംരക്ഷണ സമിതിയുടെ പരാമർശം. ഇ​ത്ത​രം വൃ​ക്ഷ​ങ്ങ​ൾ കാ​ട്ടി​ൽ ന​ടു​ന്ന​ത് വി​ല​ക്കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്റെ​യും 2021ലെ ​കേ​ര​ള വ​ന​ന​യ​ത്തി​ന്റെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ന് യൂ​ക്കാ​ലി ന​ടാ​ൻ അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള വ​നം മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ്.

Leave a Reply

Your email address will not be published. Required fields are marked *