അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകുന്നതിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. വൈദ്യ പഠനത്തിന് വിട്ടുകൊടുക്കണം എന്നാണ് ആഗ്രഹമെന്ന് രണ്ട് ആളുകളോട് ലോറൻസ് അറിയിച്ചത് അവിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് ആശയുടെ ഹർജി കോടതി തള്ളിയത്. മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്‌കാരിക്കാൻ അനുവദിക്കണമെന്നായിരുന്നു മകൾ ആശ ലോറൻസിൻറെ ആവശ്യം.
കഴിഞ്ഞ മാസം 21 നായിരുന്നു ലോറൻസിന്റെ അന്ത്യം. ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.