ലോറിക്കടിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞു; തൃശൂരിൽ വിദ്യർഥിനി മരിച്ചു

തൃശൂർ പാവറട്ടി പുവ്വത്തൂരിൽ ടോറസ് ലോറിക്കടിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞ് വിദ്യർഥിനി പിൻ ചക്രം കയറി മരിച്ചു. കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെയും സുരഭിയുടെ മകൾ ദേവപ്രിയ (18) യാണ് മരിച്ചത്. പുവ്വത്തൂർ സുബ്രഹ്‌മണ്യൻ കോവിലിന് സമീപം ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.  

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളജിലെ ബി സി എ. ഒന്നാം വർഷ വിദ്യാർഥിനിയാണ്. കോളജിലെ എൻ സി സി ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മുൻഭാഗത്ത് നിന്ന് വന്നിരുന്ന സ്‌കൂട്ടറിന് കടന്നുപോകാൻ സൈഡ് കൊടുക്കുന്നതിനിടെ കുടിവെള്ള പൈപ്പിനായി പൊളിച്ച റോഡിന്റെ പകുതി ഭാഗം ടാറ് ചെയ്ത തിട്ടയിൽ തട്ടി നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

അപകടത്തിൽ ചക്രം കയറി ഹെൽമറ്റ് തകർന്നിട്ടുണ്ട്. അപകട സ്ഥലത്ത് വച്ച് തന്നെ ദേവപ്രിയ മരിച്ചിരുന്നു. ഓടിയെത്തിയ നാട്ടുകാർ ദേവപ്രിയയെ പാവറട്ടിയിലെ ആശുപത്രിയിലെത്തിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *