ലോക്‌സഭയിലേക്ക് മത്സരിക്കും; കെ മുരളീധരൻ

ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ഇന്നലെ ചേർന്ന ലീഡേഴ്‌സ് മീറ്റിൽ  സിറ്റിംഗ് എം പിമാർ മത്സരിക്കണമെന്നാണ് നിർദ്ദേശം.സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്ന് ആണെന്ന സന്ദേശം നൽകും. നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല. പാർട്ടിയിലെ പുനസംഘടന  30 ന് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ രണ്ട് ദിവസങ്ങളിലായി നടന്ന ലീഡേഴ്‌സ് മീറ്റിലാണ് ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെമുരളീധരനും ടിഎൻപ്രതാപനും പ്രഖ്യാപിച്ചത്. 

എന്നാൽ ഇത് വികാര നിർഭര രംഗങ്ങൾക്കിടയാക്കി. വിഡി സതീശനും ബെന്നി ബഹനാനും വൈകാരികമായി നടത്തിയ പ്രസംഗത്തെ തുടർന്ന് ഇരു നേതാക്കളും പാർട്ടി തീരുമാനം അനുസരിക്കുമെന്ന് മയപ്പെടുകയായിരുന്നു. 

ബിജെപിയെ  മുഖ്യശത്രുവായി കാണുന്ന രാഷ്ട്രീയനയരേഖയ്ക്ക് കെപിസിസി നേതൃയോഗം അംഗീകാരം നൽകി. അഞ്ചുമാസം നീളുന്ന രാഷ്ട്രീയ കർമ്മപരിപാടികൾക്കും വയനാട്ടിൽ ചേർന്ന ലീഡഴ്‌സ് മീറ്റ് രൂപം നൽകി. 

Leave a Reply

Your email address will not be published. Required fields are marked *