രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണം’; ആഭ്യന്തര മന്ത്രിയ്ക്ക് കോൺഗ്രസിൻറെ കത്ത്

രാഹുൽ ഗാന്ധിയുടെ സുരക്ഷ  ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാക്ക് കോൺഗ്രസിൻറെ കത്ത്. ഭാരത് ജോഡോ യാത്രയിൽ ഡൽഹിയിലുണ്ടായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കോൺഗ്രസ് കത്ത് നൽകിയത്. കഴിഞ്ഞ 24ന് ഭാരത് ജോഡോ യാത്ര ഡൽഹിയിൽ പര്യടനം നടത്തുമ്പോൾ വലിയ സുരക്ഷ വീഴ്ചയുണ്ടായെന്നാണ് കോൺഗ്രസിൻറെ പരാതി.

ഒന്നിലധികം തവണ വെല്ലുവിളി ഉയർന്ന സാഹചര്യമുണ്ടായി.  ഭാരത് ജോഡോ യാത്രികരും കോൺഗ്രസ് പ്രവർത്തകരും ചേർന്നാണ് രാഹുലിന് അപ്പോൾ സുരക്ഷയൊരുക്കിയത്. പോലീസ് വെറും കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുകയായിരുന്നുവെന്നാണ് എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ അമിത് ഷാക്ക് നൽകിയ കത്തിൽ ആരോപിക്കുന്നത്.

ഇസഡ് പ്ലസ് സുരക്ഷയുള്ളയാളാണ് രാഹുൽ ഗാന്ധി. വരുന്ന മൂന്നിന് യാത്ര രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. പഞ്ചാബ്, കശ്മീർ എന്നിവിടങ്ങളിലേക്ക് യാത്ര കടക്കാനിരിക്കേ രാഹുലിൻറെ സുരക്ഷ കൂട്ടണമെന്നാണ് ആവശ്യം. ഭാരത് ജോഡോ യാത്രക്കിടെ രാഹുൽഗാന്ധിയുമായി സംവദിച്ചവരെ ഇൻറലിജൻസ് ചോദ്യം ചെയ്യുന്നതിലെ അതൃപ്തിയും അമിത് ഷായെ നേരിട്ടറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *