രാജ്ഭവനിൽ വിസിമാരുടെ ഹിയറിംഗ് ഇന്ന് തുടരും. എംജി -കണ്ണൂർ വിസിമാർക്ക് ഇന്ന് ഹാജരാകാൻ നിർദ്ദശം നൽകിയത്. കണ്ണൂർ വിസി ഹാജരാകാൻ വീണ്ടും രണ്ടാഴ്ച കൂടി സമയം ചോദിച്ചിട്ടുണ്ട്. ഗവർണറെ അറിയിച്ച ശേഷം വിദേശത്ത് പോയ എംജി സർവകലാശാല വിസി കഴിഞ്ഞ ഹിയറിംഗിൽ പങ്കെടുത്തിരുന്നില്ല. വിദേശ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹം ഇന്ന് രാജ്ഭവനിലെത്തും.
സംസ്ഥാനത്തെ ഏഴ് വൈസ് ചാൻസിലർമാരുടെ ഹിയറിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കോടതിയിലുള്ള കേസിൻറെ പുരോഗതി കൂടി നോക്കിയാകും വിസിമാരെ പുറത്താക്കുന്നതിൽ ഗവർണ്ണർ തീരുമാനമെടുക്കും. രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലും ഇന്ന് ഗവർണറെ കാണാൻ എത്തുന്നുണ്ട്. ചാൻസലർ ബില്ലിൽ ഉള്ള സ്റ്റാൻഡിംഗ് കൗൺസിലിൻറെ നിയമോപദേശവും ഇന്ന് നൽകിയേക്കും. ബില്ലിൽ ഗവർണ്ണർ യുജിസിയുട നിലപാട് കൂടി ആരായാനും സാധ്യതയുണ്ട്.