‘രണ്ടാം എൽഡിഎഫ് സർക്കാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല’; സാമ്പത്തിക ഞെരുക്കമാണ് ഇതിനു കാരണമെന്ന് ബിനോയ് വിശ്വം

രണ്ടാം എൽഡിഎഫ് സർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല, സാമ്പത്തിക ഞെരുക്കമാണ് ഇതിനു കാരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലക്ഷ്യമിട്ട കാര്യങ്ങൾ സർക്കാരിനു നടത്താൻ സാധിച്ചില്ല. എൽഡിഎഫിനു സംഭവിച്ച പ്രതീക്ഷിക്കാത്ത തോൽവിക്ക് പിറകിൽ ജനങ്ങളുടെ സ്നേഹത്തിന്റെ മുന്നറിയിപ്പ് ആണ്. ആ പാഠം സിപിഐ പഠിക്കുന്നുണ്ട്. സിപിഎമ്മും പഠിക്കണം. തിരുത്തൽ ശക്തിയായി മുന്നണിയിൽ തുടരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

പരാജയം വിഷമമുണ്ടാക്കുന്നതാണെങ്കിലും എല്ലാത്തിന്റെയും അവസാന വാക്കല്ല. സിപിഐയെ സംബന്ധിച്ച് ജനങ്ങൾ മാത്രമാണ് യജമാനൻമാർ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിനുള്ള ജനങ്ങളുടെ മുന്നറിയിപ്പാണ്. വിധിയെഴുത്ത് ഉൾക്കൊണ്ട് തിരുത്തി മുന്നോട്ട് പോകണം. മുന്നണിയിൽ സിപിഐ തിരുത്തൽ ശക്തിയായി തുടരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *