രജതജൂബിലി നിറവിൽ നിയമസഭാ മന്ദിരം

നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഇന്ന്. രാവിലെ പത്തരയ്ക്ക് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്യും. 9 മണിക്ക് ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ വിരുന്ന് ഒരുക്കുന്നുണ്ട്. 12 മണിയോടെ കണ്ണൂരിലേക്ക് പോകുന്ന ഉപരാഷ്ട്രപതി, തലശ്ശേരിയില്‍ എത്തി അധ്യാപികയായിരുന്ന രത്‌ന നായരെ സന്ദര്‍ശിക്കും.

ഏഴിമല നാവിക അക്കാദമി സന്ദര്‍ശത്തിന് ശേഷം തിരിച്ച് ദില്ലിയിലേക്ക് പോകും. രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി ഇന്നലെ എത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണറും മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്, പിന്നിട് കുടുംബസമേതം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *