യൂണിഫോം ധരിക്കാതെ സ്റ്റേജ് കാരിയർ വാഹനം ഓടിച്ചു ; ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരാതി

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതി നല്‍കി ഹൈകോടതി അഭിഭാഷകന്‍. യൂണിഫോം ധരിക്കാതെ സ്റ്റേജ് കാരിയര്‍ വാഹനം 20 കിലോമീറ്ററിലേറെ ഓടിച്ചു, പാസഞ്ചേഴ്‌സ് ലൈസന്‍സില്ലാതെ ഹെവി വാഹനമോടിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് ആണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

കെഎസ്ആര്‍ടിസിയുടെ പുതിയ അശോക് ലൈലാന്‍ഡ് ബസ്സിന്റെ ട്രയല്‍ റണ്ണിനിടെയാണ് പരാതിക്കിടയാക്കിയ സംഭവം. കെഎസ്ആര്‍ടിസി എംഡി, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവരുടെ സാന്നിധ്യത്തിലണ് മന്ത്രി വാഹനം ഓടിച്ച് പരിശോധന നടത്തിയത്. മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോ നീക്കം ചെയ്യണമെന്നും ആവശപ്പെട്ടാണ് ആദര്‍ശ് പരതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *