മോദി സൂത്രശാലിയായ കുറുക്കൻ; ഹൃദയത്തിന് പകരം കരിങ്കല്ല്: ബിനോയ് വിശ്വം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.കൊക്കിന് പരന്ന പാത്രത്തിൽ ഭക്ഷണം വിളമ്പിയ കുറുക്കന്‍റെ ബുദ്ധിയാണ് മോദിക്കുള്ളത്. മോദി സർക്കാരിന് ജനങ്ങളുടെ വികാരം മനസിലാകുന്നില്ല. ഹൃദയത്തിന് പകരം കരിങ്കല്ലാണ് മോദിക്കുള്ളത്.

വയനാട് ദുരിതത്തിൽ പെട്ട എല്ലാവരുടേയും കടങ്ങൾ എഴുതിതള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.രാഷ്ട്രീയ അന്ധതയാണ് മോദി സർക്കാറിനുള്ളത്. കഴുത്തിൽ കുത്തിപ്പിടിച്ച് കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദുരന്തമുണ്ടായി അഞ്ചാം മാസമാണ് കേരളത്തിന്‍റെപ്രധാന ആവശ്യം കേന്ദ്രം. അംഗീകരിച്ചത്.കേന്ദ്ര മന്ത്രിസഭാ സമിതിയുടെ വിലയിരുത്തലിന്‍റെഅടിസ്ഥാനത്തിൽ വയനാട് ഉരുൾപ്പൊട്ടൽ,അതിതീവ്ര ദുരന്തമായി കണക്കാക്കുന്നുവെന്നാണ് കേരളത്തിനുള്ളകത്തിലുള്ളത്.അഭ്യന്തരമന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി,സംസ്ഥാന റവന്യു സെക്രട്ടറിക്ക്

കത്ത് കൈമാറി.അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെവിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ളഅധിക ഫണ്ടുകൾ സംസ്ഥാനത്തിന് ലഭിക്കുന്നതിന്അവസരമൊരുങ്ങും. എംപി ഫണ്ടുകൾ ഉപയോഗിക്കാനാകും. എന്നാൽ പ്രത്യേക ധനസഹായ പാക്കേജിൽകേന്ദ്രം ഇപ്പോഴും മൗനം തുടരുകയാണ്.

ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഇതിനകംസംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക്നൽകിയിട്ടുണ്ടെന്നാണ് പുതിയ കത്തിലും സൂചിപ്പിക്കുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക,ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽപണം നൽകുക,ദുരന്തബാധിതരുടെ കടങ്ങൾ എഴുതിതള്ളുക, പുനർനിർമാണത്തിന് പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുക എന്നീ നാല്ആവശ്യങ്ങളാണ്കേരളം കേന്ദ്രത്തെ അറിയിച്ചത്. ഇതിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്കൂടുതൽ പണം ഇനി അനുവദിക്കില്ലെന്ന

സൂചനയാണ് കേന്ദ്രം ആവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *