‘മേയർ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമം’; കേസെടുക്കേണ്ടെന്ന് പോലീസ്, ഡ്രൈവർ ഹൈക്കോടതിയിലേക്ക്

കെ.എസ്.ആർ.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിൽ നടുറോഡിൽ നടന്ന വാക്ക്തർക്കത്തിൽ മേയർക്ക് പോലീസിന്റെ ക്ലീൻചിറ്റ്. അശ്ലീല ആംഗ്യം കാട്ടിയെന്ന മേയറുടെ പരാതിയിൽ ഡ്രൈവർ യദുവിനെതിരേ കേസെടുത്തെങ്കിലും മേയർക്കെതിരേ കേസെടുക്കേണ്ടെന്നാണ് പോലീസ് നിലപാട്. ആദ്യം കേസ് ഫയൽ ചെയ്തത് മേയറാണെന്നും ഇതിനെ പ്രതിരോധിക്കാനാണ് ഡ്രൈവറുടെ കേസെന്നുമാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് നിർത്തിയതും യാത്രക്കാരെ ഇറക്കിവിട്ടതും കുറ്റമാണെങ്കിലും ഇതിനെതിരേ കെ.എസ്.ആർ.ടി.സി പരാതി നൽകിയിട്ടില്ല. ഇതോടെ ഈ വിഷയത്തിലും പോലീസ് കേസെടുത്തിട്ടില്ല. മേയർ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമമായിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. മേയറുമായുള്ള പ്രശ്നത്തിൽ കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ജീവനക്കാരനായ യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. ഇതിനെതിരേ തിങ്കളാഴ്ച ഒരുവിഭാഗം ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തുകയും ചെയ്യുന്നുണ്ട്.

അതേസമയം സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർ എൽഎച്ച് യദു ഹൈക്കോടതിയെ സമീപിക്കും. മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കാത്തതിനെതിരെ തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *