പിണറായിസത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് കേരള കോർഡിനേറ്റർ പി വി അൻവർ. സർക്കാർ കൊള്ള സംഘമായി മാറിയതിന്റെ ഉദാഹരണമാണ് ബ്രൂവറി. പാലക്കാട്ടെ ജനങ്ങളുടെ കുടിവെള്ളം മുട്ടിയാലും അഴിമതി നടത്തുമെന്ന് ധാർഷ്ട്യമാണിത്.
ബ്രുവറിയിൽ എൽഡിഎഫ് ഘടകകക്ഷികൾക്ക് പോലും എതിർപ്പുണ്ട്. അതിൽ ഉത്തരമില്ല. എക്സൈസ് മന്ത്രി ജനങ്ങളെ കളിയാക്കുന്നു. ക്വാറി അനുമതി നൽകുന്നതിലും അഴിമതി നടക്കുന്നുവെന്ന് അൻവര്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസാണ് പിന്നിൽ. ദേശീയ പാത നിർമാണം ശരിയായിട്ടില്ല. പരാതിപ്പെടുന്നവരെ നേരിടാൻ റിയാസ് ഗുണ്ടകളെ നിയോഗിച്ചിട്ടുണ്ട്. സിപിഐയുടെ ശബ്ദത്തിന് പോലും വിലയില്ല. പിണറായിയെ പോലെ ‘ഹ ഹ’ മന്ത്രിയായി എം ബി രാജേഷും മാറി.
പിണറായിസത്തിന്റെ ആണിക്കല്ലായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മാറും. കടുവ മനുഷ്യനെ കൊല്ലുമ്പോൾ വനം മന്ത്രി ഫാഷൻ ഷോയിൽ പാട്ടുപാടുകയാണ്. സെക്രട്ടറിയേറ്റിന്റെ മുകളിൽ വരെ കുരങ്ങ് ശല്യമാണ്. മൃഗങ്ങളുടെ എണ്ണം കൂടിയാൽ വെടിവെച്ച് കൊല്ലണമെന്നും പി വി അൻവര്‍ പറഞ്ഞു.