മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് പാണക്കാട്ട്; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിനായി മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ രാവിലെ പത്തു മണിക്കാണ് യോഗം. മൂന്നാം സീറ്റിന്റെ കാര്യത്തിലും യോഗത്തിൽ തീരുമാനമെടുക്കും.

നിലവിൽ ലീഗിന് ലഭിച്ചിട്ടുള്ള മലപ്പുറം, പൊന്നാനി, തമിഴ്നാട്ടിലെ രാമനാഥപുരം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് കനിയും വീണ്ടും മത്സരിച്ചേക്കും. പൊന്നാനിയിൽ അബ്ദുസമദ് സമദാനിക്കാണ് മുൻതൂക്കം.

തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് സ്ഥാനാർത്ഥിത്വം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന കോൺഗ്രസ് വാഗ്ദാനം മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചേക്കും. എങ്കിൽ പിഎംഎ സലാം, പി കെ ഫിറോസ്, ഫൈസൽബാബു തുടങ്ങിയവരെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *