സംസ്ഥാനത്തെ മുഴുവൻ കരാർ, താൽക്കാലിക ജീവനക്കാർക്ക് ശമ്പളം വർധിപ്പിച്ചു. ഓരോ ജീവനക്കാരനും അഞ്ച് ശതമാനം വീതം ശമ്പളം വർദ്ധിപ്പിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്.വേതന വർധനവ് ഏപ്രിൽ ഒന്നുമുതൽ ലഭിക്കും. എന്നാൽ ശമ്പള വർധനവ് ആശാ വർക്കർമാർക്ക് ബാധകമല്ല.
സംസ്ഥാനത്ത് ആകെയുള്ള കരാർ, താൽക്കാലിക, ദിവസവേതന ജീവനക്കാരിൽ 90 ശതമാനം പേരും എൽഡിഎഫ് സർക്കാർ വന്ന ശേഷം നിയമിച്ചവരാണെന്നാണ് എന്നാൽ ഏകദേശ കണക്ക്. ആരോഗ്യ വകുപ്പിൽ മാത്രം 15,000 പേരെ നിയമിച്ചെന്നാണ് കണക്ക്.