മുന്ന് ആഴ്ചയായി മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല: ബാല

മുന്ന് ആഴ്ചയായി താന്‍ മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് നടന്‍ ബാല. എന്നിട്ടും ഇപ്പോള്‍ അറസ്റ്റു ചെയ്‌തെന്ന് മനസ്സിലാകുന്നില്ലെന്നും ബാല പറഞ്ഞു. പോലീസ് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ബാലയുടെ പ്രതികരണം.

”ഞാന്‍ മൂന്ന് ആഴ്ചയായി ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഞാന്‍ അക്കാര്യത്തില്‍ കൊടുത്ത ഉറപ്പ് പാലിച്ചിട്ടിട്ടുണ്ട്. പിന്നെ എന്തിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്ന് തനിക്ക് അറിയില്ല. എന്തിനുവേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം ഇപ്പോ ആരാണ് കളിക്കുന്നതെന്ന് പരിശോധിക്കണം. കുടുംബത്തെ ഇപ്പോള്‍ വലിച്ചിഴക്കുന്നത് ഞാനല്ല”

മുന്‍ ഭാര്യയുടെ പരാതിയില്‍ പോലീസ് അറ്‌സ്റ്റ് ചെയ്ത ബാലയെ പോലീസ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ബാലയുടെ മാനേജര്‍ രാജേഷും അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ബാലയെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ടട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. പോലീസ് ജാമ്യത്തെ എതിര്‍ക്കുമെന്ന കാര്യം ഉറപ്പാണ്.

ഇന്ന് പുലര്‍ച്ചെയാണ് ബാലയെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കാനും ബാല ശ്രമം നടത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *