മുഖ്യമന്ത്രി ധൂർത്തടിക്കുന്നത് ജനങ്ങളുടെ പണം: വിമർശിച്ച് ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ തീര്‍ഥയാത്രയാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സിഗരറ്റ് ഉൽപാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് ശ്രമിക്കുന്നത്. ജനങ്ങളുടെ പണമാണ് ഇതുവഴി ധൂര്‍ത്തടിക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ രീതിയിലാണെന്നും ഗവര്‍ണർ വിമർശിച്ചു. കുട്ടികളുടെ ഭാവി വച്ചാണ് കളിക്കുന്നതെന്നും ഗവർണർ പറഞ്ഞു. മിക്ക സര്‍വകലാശാലകൾക്കും സ്ഥിര വൈസ്ചാൻസലർമാരില്ലെന്നും അദ്ദേഹം പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *