കേരളത്തിലെ മുഖ്യമന്ത്രി – ഗവർണർ പോരിൽ പരോക്ഷ പരാമർശവുമായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. മിസോറാം ഗവർണറായിരുന്നപ്പോഴും ഇപ്പോൾ ഗോവ ഗവർണർ ആയപ്പോഴും അവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
എന്നാല്‍ അവരുമായി വൈകുന്നേരങ്ങളിൽ ചായ കുടിക്കാൻ ഇറങ്ങും. ഇക്കാര്യങ്ങളെല്ലാം സംസാരിക്കും. പിന്നെ ഏകാഭിപ്രായത്തിലെത്താറാണ് പതിവെന്നും ശ്രീധരൻ പിള്ള വിശദീകരിച്ചു. ഗോവ യൂണിവേഴ്‍സിറ്റി സിൻഡിക്കറ്റിലേക്ക് ഗുരുവായൂരപ്പൻ കോളജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ്റെ പേര് ശുപാർശ ചെയ്തതുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് ഗോവ ഗവർണർ ഇക്കാര്യം പറഞ്ഞത്. കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങായിരുന്നു വേദി.