മാനന്തവാടി നഗരത്തിലിറങ്ങി കാട്ടാന; ആവശ്യമെങ്കിൽ മയക്കുവെടിയെന്ന് മന്ത്രി

വയനാട് മാനന്തവാടി നഗരത്തിലിറങ്ങിയ ആനയെ മയക്കുവെടി വെച്ച് കാട്ടിലേക്ക് അയക്കുകയാണ് പോംവഴിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണ്. അതിനാൽ മയക്കുവെടി വെക്കൽ സാധ്യമല്ല. മയക്ക് വെടി വെക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി തുടങ്ങിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം. കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്. കർണാടക വനമേഖലയിൽ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ആന നഗരത്തിലെ കോടതി വളപ്പിലേക്ക് കടന്നു. സ്‌കൂളുകൾക്ക് ജാഗ്രത നിർദേശം നൽകി. സ്‌കൂളിൽ എത്തിയ കുട്ടികളെ സുരക്ഷിതമായി മാറ്റണമെന്നും വീട്ടിൽ നിന്നു ഇറങ്ങാത്തവർ പുറപ്പെടരുതെന്നും നിർദേശമുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *