മലപ്പുറത്ത് ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഓൾഡ് സ്കീം പരീക്ഷയുടെ ചോദ്യപേപ്പറുകൾ റെഗുലർ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കാണ് മാറി നൽകിയത്. പത്ത് കുട്ടികൾക്കാണ് ചോദ്യപേപ്പറുകൾ മാറി നൽകിയത്. ചോദ്യപേപ്പർ മാറി നൽകിയ കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു.
മലപ്പുറത്ത് ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി; അബദ്ധം തിരിച്ചറിഞ്ഞതോടെ കുട്ടികളെ വീണ്ടും പരീക്ഷ എഴുതിച്ചു
