മലപ്പുറത്ത് വൻ തീപിടിത്തം; ഇരുനില കെട്ടിടം പൂർണമായി കത്തി നശിച്ചു

വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. മലപ്പുറം കക്കാട് ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ഓട്ടോ സ്‌പെയർ പാർട്ട്‌സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ഇരുനില കെട്ടിടം പൂർണമായി കത്തി നശിച്ചു. ഓയിൽ ഉൾപ്പെടെ വിൽക്കുന്ന ഓട്ടോ സ്‌പെയർ പാർട്ട്‌സ് കടയ്ക്കാണ് തീപിടിച്ചത്.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയം കെട്ടിടത്തിൽ ആരുമുണ്ടായിരുന്നില്ല. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *