മലപ്പുറത്ത് വിദ്യാ‍ർഥികൾക്ക് ഷി​ഗല്ല; ചികിത്സ തേടിയത് 127 കുട്ടികൾ

കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. ഭക്ഷ്യ വിഷബാധയേറ്റ് 127 കുട്ടികൾ ചികിത്സ തേടിയിരുന്നു. 4 കുട്ടികളെ പരിശോധിച്ചതിൽ ഷിഗല്ല സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് കുട്ടികളും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു. 

ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുക. നിലവിൽ ആരും ചികിത്സയിലില്ല. അതേസമയം, ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല. ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *