മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അപകടം ; 3 പേർക്ക് പരുക്ക്

ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു മന്ത്രിയുടെ വാഹനത്തിന്, അകമ്പടി വന്ന പൊലീസ് വാഹനം കൊല്ലം കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. പൊലീസ് വാഹനമിടിച്ചതിനെ തുടർന്ന് അപകടത്തിൽ പെട്ട ആംബുലൻസ് മറിഞ്ഞ് 3 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈലറ്റ് വാഹനം വേഗതയിൽ വന്നതാണ് അപകടത്തിന് കാരണം.

കൊട്ടാരക്കര ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത രോഗിയുമായി പോകുന്ന ആംബുലൻസിലാണ് പൊലീസ് വാഹനം വന്നിടിച്ചത്. ആംബുലൻസിലുണ്ടായിരുന്ന ഡ്രൈവറിനും രോഗിക്കും കൂട്ടിരിപ്പുകാരനുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് മന്ത്രിയുടെ വാഹനം യാത്ര തുടർന്നത്

Leave a Reply

Your email address will not be published. Required fields are marked *