മദ്യ വില്‍പനശാല മാറ്റല്‍; എക്സൈസ് കമീഷണര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ജനവാസ മേഖലയിലെ വിദേശ മദ്യ വില്‍പനശാല മാറ്റുന്നത് സംബന്ധിച്ച്‌ എക്സൈസ് കമീഷണര്‍ തീരുമാനമെടുക്കണമെന്ന് ഹൈകോടതി.

ചാലക്കുടി നഗരസഭ ഓള്‍ഡ് ഹൈവേ ആനമല ജങ്ഷനിലെ ബെവ്കോയുടെ വില്‍പന ശാല മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.

ജനവാസ കേന്ദ്രത്തില്‍നിന്ന് ബിവറേജസ് കോര്‍പറേഷന്‍റെ ഔട്ട്‌ലെറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് പരിസരവാസികളാണ് ഹരജി നല്‍കിയിരിക്കുന്നത്. ഔട്ട്‌ലെറ്റ് മാറ്റണമെന്ന് ചാലക്കുടി നഗരസഭയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹർജി ഒക്ടോബര്‍ പത്തിന് വീണ്ടും പരിഗണിക്കാൻ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *