മത്തി ചെറിയ മീനല്ല; തീവിലയാണ്, 500ന് അടുത്തെത്തി

കോലഞ്ചേരി മേഖലയിൽ മത്തിയുടെ ചില്ലറ വില ഇന്നലെ കിലോയ്ക്ക് 450 രൂപയായി. തൊട്ടു പിന്നാലെ അയലയുമുണ്ട്, 380. കേര, സ്രാവ്, ചൂര എന്നീ വലിയ മീനുകളോടൊപ്പം കിടപിടിക്കും ചെറിയ മീനുകളുടെ വില. കേര 440, സ്രാവ് 460, ചൂര 380 എന്നിങ്ങനെയാണ് വലിയ മീനുകളുടെ വില. കിളിമീൻ 280, കൊഴുവ 250 എന്നിങ്ങനെയാണ് മലയാളിയുടെ തീൻമേശയിലെ പ്രിയ ചെറുമത്സ്യങ്ങളുടെ വിലനിലവാരം.

ഒരാഴ്ച മുമ്പ് 200 രൂപയിൽ താഴെ വിലയുണ്ടായിരുന്നവയാണ് ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ വില കത്തിക്കയറിയത്. വരുംദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാദ്ധ്യത. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുന്നത്. തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്ന് മീനെത്തി തുടങ്ങിയാൽ വില കുറഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *