മക്കള്‍ മര്‍ദിച്ച് തോട്ടിലെറിഞ്ഞ സംഭവം; പിതാവ് മരിച്ചു: രണ്ടു പേര്‍ കസ്റ്റഡിയില്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് മക്കള്‍ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാഭവനില്‍ സുധാകരന്‍ (55)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. സുധാകരന്റെ ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ആഹാരം കഴിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ഇതില്‍ ആദ്യം മകള്‍ ഇടപെടുകയും തുടര്‍ന്ന് മൂന്ന് മക്കളില്‍ രണ്ടുപേരുമായി വാക്കേറ്റം ഉണ്ടാവുകയും സുധാകരനെ ക്രൂരമായി മര്‍ദിച്ച് സമീപത്തെ തോട്ടില്‍ തള്ളുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുധാകരനെ ഇളയ മകനും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒന്നരയോടെ മരണപ്പെടുകയായിരുന്നു. മക്കളായ ഹരി, കൃഷ്ണ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *