ബ്രഹ്മപുരത്ത് സിബിഐ വരണം; കൊച്ചിയിൽ കോൺഗ്രസിന്റെ കോർപറേഷൻ ഓഫീസ് ഉപരോധം

കോൺഗ്രസിന്‍റെ കൊച്ചി കോർപറേഷൻ ഉപരോധം തുടരുന്നു. സംഘർഷത്തിലാണ് തുടക്കം. വൈകിട്ട് 5മണിവരെയാണ് ഉപരോധം ബ്രഹ്മപുരം തീപിടുത്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഉപരോധം. നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പൊലീസ് തല്ലിയതിലും പ്രതിഷേധം ശക്തമാകുകയാണ്. 

നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിൽ രാവിലെ 5മണി മുതൽ തുടങ്ങിയ ഉപരോധത്തിൽ പങ്കെടുക്കുന്നത്. ഒരാളേയും കോ‍‍‍ർപറേഷനുള്ളിലേക്ക് കടത്തിവിടില്ലെന്നാണ് തീരുമാനം. പൊലീസ് സംഘവും സ്ഥലത്തുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *